ജിദ്ദ: വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് സൗദി ധനമന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ പണം അയക്കൽ ഉൾപ്പെടെ നിയമവിധേയ മാർഗങ്ങളിലൂടെയുള്ള ഒരു ധന വിനിമയത്തിനും പുതുതായി ഒരു നികുതിയും ചുമത്തില്ല.
രാജ്യത്തിെൻറ സാമ്പത്തിക സംവിധാനങ്ങളിൽ വിദേശ നിക്ഷേപകർക്ക് വിശ്വാസ്യത വർധിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. വിദേശനിക്ഷേപം ആകർഷിക്കുകയെന്നതാണ് വിഷൻ 2030 െൻറ നയപരിപാടികളിൽ പ്രധാനം.
പണമയക്കലിന് നികുതി ഏർപ്പെടുത്തുമെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. 2017 ജനുവരിയിലും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അപ്പോഴും മന്ത്രാലയം നിഷേധക്കുറിപ്പ് ഇറങ്ങിയിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.