ജിദ്ദ: സ്വദേശിവൽകരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്നവർക്ക് രാജ്യത്തേക്ക് മടങ്ങി വരാനാകില്ലെന്ന് സൗദി ജവാസത്ത് (പാസ്പോർട്ട്) വിഭാഗം. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ലെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.
ഒരു തൊഴിലാളിയുടെ ചോദ്യത്തിന് ഉത്തരമായാണ് ജവാസത്തിെൻറ മറുപടി. വിവിധ നിയമ ലംഘനങ്ങൾക്ക് പ്രവാസികളെ സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും അതത് രാജ്യങ്ങളുടെ എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാടുകടത്തും. ഇതിൽ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവർ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയിൽ എത്താറുള്ളത്.
സൗദിവത്കരണത്തിെൻറ ഭാഗമായി സ്വദേശികൾക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരേയും നാട്ടിലയക്കാറുണ്ട്. ഇത്തരക്കാർക്ക് മടങ്ങിവരാനാകില്ലെന്നാണ് ഇപ്പോൾ ജവാസാത്ത് അറിയിച്ചത്. സൗദിയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജും ഉംറയും നിർവഹിക്കാൻ മടങ്ങിവരാം. എന്നാൽ മടങ്ങാനാകില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പറയുന്നതെന്നും ജവാസത്ത് വിഭാഗം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.