Posted On
date_range Updated On
date_range ട്രക്ക് ഓടിക്കവെ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാം: ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഹഫർ അൽബാത്വിനിൽ പാലക്കാട് കിണാശേരി സ്വദേശി അബ്ദുൽ റസാഖാണ് (51) മരിച്ചത്. ഒമ്പത് വർഷമായി ഹഫർ അൽബാത്വിനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: മുഹമ്മദ് ഹനീഫ, മതാവ്: സുബൈദ, ഭാര്യ: അലീമ, മക്കൾ: ഷഷ്ന, സിയാദ്, ഷിഫാന. മൃതദേഹം കിങ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിലാണ്. അബ്ദുൽ റസാഖിെൻറ വിയോഗത്തിൽ പ്രവാസി സാംസ്കാരിക വേദി ഹഫർ അൽബാത്വിൻ ഘടകം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.