ജുമുഅ നമസ്കാരത്തിനിടെ ജിദ്ദയിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

ജിദ്ദ: ജുമുഅ നമസ്കാരത്തിനിടെ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജിദ്ദയിൽ കുഴഞ്ഞുവീണു മരിച്ചു. ചെമ്മങ്കുഴിയിൽ മുഹമ്മദലി എന്ന ബാപു (55) ആണ് മരിച്ചത്. അലവിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. ജിദ്ദയിൽ പ്ലാസ്റ്റിക് കമ്പനിയിലായിരുന്നു ജോലി.

ജിദ്ദ ശറഫിയ്യക്കടുത്ത ഷവർമ സൂഖിന് പിറകിലുള്ള ജാംജൂം പള്ളിയിൽ പ്രാർഥിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. ഉടനെ മരണം സംഭവിക്കുകയും ചെയ്തു. 25 വർഷമായി ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു.
മൃതദേഹം കിംങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ. സഹോദരൻമാരായ നൗഫൽ, നാസർ, റിയാസ് എന്നിവർ ജിദ്ദയിൽ ഉണ്ട്. ഭാര്യ: ബസ്രിയ മക്കൾ: ഫാസിൽ, ഫൈറൂസ. പിതാവ് അലവിക്കുട്ടിഹാജി മാതാവ് പാത്തുട്ടി.

Tags:    
News Summary - Saudi arabia death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.