കോവിഡ്: സൗദിയിൽ ഇന്ന് 1,162 പുതിയ രോഗികളും 1,386 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ ഇന്ന് 1,162 പുതിയ രോഗികളും 1,386 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,14,446 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,95,650 ഉം ആയി.

ഇന്ന് കോവിഡ് രോഗികളിൽ 15 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,130 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,666 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,362 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.34 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 285, മക്ക 211, കിഴക്കൻ പ്രവിശ്യ 158, അസീർ 131, അൽ ഖസീം 96, ജീസാൻ 72, മദീന 57, നജ്റാൻ 56, ഹായിൽ 44, അൽബാഹ 18, തബൂക്ക് 16, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 4. ഇതുവരെ രാജ്യത്ത് 2,34,26,175 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - saudi arabia covid updates 2021 july 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.