Posted On
date_range Updated On
date_range കോവിഡ്; സൗദിയിൽ ഇന്ന് 1,109 പുതിയ രോഗികളും 1,148 രോഗമുക്തിയും
ജിദ്ദ: സൗദിയിൽ ഇന്ന് 1,109 പുതിയ രോഗികളും 1,148 രോഗമുക്തിയും റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,66,906 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,49,241 ഉം ആയി. ഇന്ന് 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,590 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,075 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,596 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.21 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 359, റിയാദ് 221, കിഴക്കൻ പ്രവിശ്യ 189, ജീസാൻ 68, മദീന 67, അൽ ഖസീം 45, ഹാഇൽ 23, തബൂക്ക് 15, അൽബാഹ 14, നജ്റാൻ 12, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.