Posted On
date_range Updated On
date_range കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തിൽ വർധന
ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. പുതുതായി 130 രോഗികളും 280 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,943 ഉം രോഗമുക്തരുടെ എണ്ണം 7,37,482 ഉം ആയി.
പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള ആകെ മരണം 9,058 ആണ്. നിലവിൽ 5,403 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 75 പേർ ഗുരുതരാവസ്ഥയിലാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.08 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 30, ജിദ്ദ 29, മദീന 14, മക്ക 14, ത്വാഇഫ് 9, ദമ്മാം 8, അബഹ 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.