കോവിഡ്​: സൗദിയിൽ രോഗമുക്തി നിരക്ക്​ ഉയരുന്നു

റിയാദ്​: സൗദി അറേബ്യയിൽ ആശ്വാസം പകർന്ന്​ രോഗമുക്തി കുത്തനെ ഉയരുന്നു. ചൊവ്വാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ്​ സുഖം പ്രാപിച്ചത്​. 322 പേർക്കാണ്​ പുതിയതായി കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ മൂന്നുപേർ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 373368 ആയി. ഇതിൽ 364297 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയി. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 151, കിഴക്കൻ പ്രവിശ്യ 55, മക്ക 39, അൽബാഹ 22, മദീന 13, അൽഖസീം 9, വടക്കൻ അതിർത്തി മേഖല 8, അൽജൗഫ്​ 7, അസീർ 6, ഹാഇൽ 4, നജ്​റാൻ 3, ജീസാൻ 3, തബൂക്ക്​ 2.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.