Posted On
date_range Updated On
date_range റാന്നി സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പത്തനംതിട്ട റാന്നി പെരുന്നാട് മാടമൺ സ്വദേശി പുത്തൻവീട്ടിൽ പി.ബി. വിനോദ് (57) ആണ് ഞായറാഴ്ച ൈവകീട്ട് മരിച്ചത്. നെഞ്ചുവേദനയുണ്ടായി സ്വകാര്യ ക്ലിനിക്കിലെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. 28 വർഷമായി റിയാദിലുള്ള അദ്ദേഹം ഹാക മോേട്ടഴ്സ് എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീല വിനോദ്. ഏക മകൻ വിശാൽ എസ്. വിനോദ് ബി.ഡി.എസ് വിദ്യാർഥിയാണ്. സാമൂഹിക പ്രവർത്തകൻ കൂടിയായ വിനോദ് റിയാദിലെ റാന്നി അസോസിയേഷെൻറ മുൻ പ്രസിഡൻറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.