ഖമീസ് മുശൈത്തിൽ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കരുനാഗപള്ളി സ്വദേശി കന്നോറ്റി പുള്ളിയിൽ നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽ ബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് ഖമീസ് മുശൈത്ത് സിവിൽ ആശുപത്രിയിൽ 20 ദിവസമായി ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അലിയുമ്മർ കുഞ്ഞു, മാതാവ്: ഫാത്തിമ കുഞ്ഞ്, ഭാര്യ: സാജിദാബി, മക്കൾ: റിയാസ്, സജ്നാൽ. നടപടികൾക്ക് ശേഷം മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കും. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധു മുഹമ്മദ് അഷ്റഫും അസീർ പ്രവാസി സംഘം റിലീഫ് ടീമും രംഗത്തുണ്ട്.

Tags:    
News Summary - saudi arabia covid 19 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.