ഖത്തറിനെതിരായ ഇറാൻ ആക്രമണത്തെ സൗദി അപലപിച്ചു

റിയാദ്​: ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്​ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്​നമായ ലംഘനമാണ്. ഇത് അസ്വീകാര്യവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയുന്നതുമല്ലെന്ന്​ സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച​ വൈകീട്ടാണ്​ ഖത്തറിലെ അൽ ഉദൈദ് യു.എസ്​ വ്യോമതാവളത്തിന്​ നേരെ ഇറാൻ ആക്രമണം നടത്തിയത്​. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുമേൽ അമേരിക്ക നടത്തിയ ആക്രമണത്തിനു മറുപടിയായാണ്​ ഖത്തറിലെ യു.എസ്​ വ്യോമതാവളത്തിന്​ നേരെ മിസൈലാക്രമണം നടത്തിയത്​.

ആറ്​ മിസൈലുകൾ ഉപയോഗിച്ചാണ്​ ആക്രമണമെന്നും അത്രയും മിസൈലുകളാണ്​ അമേരിക്ക തങ്ങൾക്കെതിരെ പ്രയോഗിച്ചതെന്നും ഇറാൻ പിന്നീട്​ പ്രതികരിച്ചിരുന്നു. അതേസമയം ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ഞങ്ങളുടെ ആക്രമണം ഞങ്ങളുടെ സഹോദര രാഷ്​ട്രമായ ഖത്തറിന് ഭീഷണിയല്ലെന്ന്​ ഇറാൻ ദേശീയ സുരക്ഷാകൗൺസിൽ പ്രസ്​താവനയിൽ പറഞ്ഞു. ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു ഭീഷണിയോ അപകടമോ സൃഷ്​ടിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു.

Tags:    
News Summary - Saudi Arabia condemns Iran's attack on Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.