ജിദ്ദ: ജിദ്ദയിലെ മലയാളി പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സൗദി എയര്‍ലൈന്‍സ് ജിദ്ദ-തിരുവന്തപുരം സര്‍വീസിനെ കുറിച്ച് ആശയക്കുഴപ്പം. ട്രാവല്‍ ഏജന്‍സികളുടെ ടിക്കറ്റ് ബുക്കിങ് സിസ്റ്റത്തില്‍ തിരുവനന്തപുരം സര്‍വീസിനെ കുറിച്ച് വന്ന വിവരങ്ങളാണ് മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നത്്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ഇതുസംബന്ധിച്ച വിവരങ്ങള്‍ ബുക്കിങ് സിസ്റ്റത്തില്‍ നിന്ന് അപ്രത്യക്ഷമായി. അടുത്ത മാസം മുതല്‍ ശനി, വ്യാഴം ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുമെന്നായിരുന്നു കഴിഞ്ഞ മാസം വന്ന സൂചന.
എന്നാല്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ സൗദിയ ഈ റൂട്ടിലുള്ള സര്‍വിസ് നീക്കം ഉപേക്ഷിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബുക്കിങ് ആരംഭിച്ചിരുന്നില്ല എന്നാണ് ട്രാവല്‍സുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
അതേ സമയം ഇതു സംബന്ധിച്ച് സൗദിയ ഒൗദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. തെക്കന്‍ കേരളത്തില്‍ നിന്നുള്ള ജിദ്ദ, അസീര്‍ മേഖലയിലെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു സൗദിയ സര്‍വീസിന് വേണ്ടി കാത്തിരുന്നത്. അതിനിടെ തിരുവനന്തപുരം സ്വദേശി വികാസ് ഇതു സംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ സൗദിയ തിരുവനന്തപുരം സര്‍വീസിന് വേണ്ടി സൗദിയ സ്ലോട്ട് ആവശ്യപ്പെട്ടിട്ടില്ളെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ശശി തരൂര്‍ എംപി ഇടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.