സൗദി എയർ ലൈൻസി​െൻറ തിരുവനന്തപുരം സർവീസിന്​ നാളെ തുടക്കം

ജിദ്ദ: സൗദി എയർലൈൻസ്​ തിരുവന്തപുരം വിമാന സർവീസ്​ ഞായറാഴ്​ച ആരംഭിക്കും. പുലർച്ചെയാണ്​ വിമാനം പുറപ്പെടുക. തുടക്കത്തിൽ റിയാദ്​, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന്​ ആഴ്​ചയിൽ മൂന്ന്​ സർവീസുകളാണ്​​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​.  

എസ്​.വി 756 വിമാനം രാവിലെ 4.40ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ പ്രാദേശിക സമയം 12.15 ന്​ തിരുവന്തപുരത്തെത്തും. ഉച്ചക്ക്​ 1.45 ന് തിരിക്കുന്ന എസ്​.വി 757 വിമാനം വൈകുന്നേരം നാല്​ മണിക്ക്​ റിയാദിലെത്തും.ജിദ്ദയിൽ നിന്ന്​ വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്​ചയിൽ രണ്ട്​ സർവീസുണ്ടാകും. രണ്ട്​ ദിവസവും ഒരോ സമയത്താണ്​ വിമാനം പുറപ്പെടുക. പുലർച്ചെ 3.35 ന്​ പുറപ്പെടുന്ന എസ്​.വി.752 വിമാനം ഉച്ചക്ക്​ 12 മണിക്ക്​ തിരുവനന്തപുരത്ത്​ എത്തും. ഉച്ചക്ക്​ ഒന്നരക്ക്​ പുറപ്പെടുന്ന  എസ്​.വി 751 വിമാനം വൈകുന്നേരം നാല്​ മണിക്ക്​ ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​​​​ട്ര വിമാനത്താവളത്തിലെത്തും.

ഇതോടെ സൗദി എയർലൈൻസ്​ ഇന്ത്യയിലേക്ക്​ സർവീസ്​ നടത്തുന്ന ​പട്ടണങ്ങളുടെ എണ്ണം എട്ടാകും. കൊച്ചി, ഹൈദരാബാദ്​, ഡൽഹി, ബാംഗ്​ളൂർ, ലക്​നോ, മുബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക്​ നേരത്തെ സർവീസ്​ നടത്തുന്നുണ്ട്

Tags:    
News Summary - Saudi airlines new trivandrum service-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.