സൗദി എയർ ലൈൻസിന്​ അഭിനന്ദനം

ജിദ്ദ: ഇടവേളക്കുശേഷം പുനരാരംഭിക്കുന്ന സൗദി എയർലൈൻസി​​​െൻറ കരിപ്പൂരിലേക്കുള്ള ആദ്യവിമാനത്തിൽ ജിദ്ദ കെ.എം സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ചെയർമാൻ നിസാം മമ്പാട് അടക്കമുള്ള നേതാക്കളും പ്രവർത്തകരും നാട്ടിലേക്ക് പുറപ്പെടുമെന്ന്​ സംഘടന അറിയിച്ചു. ജിദ്ദയിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ സർവീസ് പുനഃരാരംഭിക്കാൻ സന്നദ്ധമായ സൗദി എയർലൈൻസ് മേധാവികൾക്കും അതിന് വേണ്ടി ശ്രമം നടത്തിയ ജനപ്രതിനിധികൾക്കും പാർട്ടി നേതൃത്വത്തിനും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
സൗദി എയർലൈൻസ് സാർവീസിന് തുടക്കം കുറിക്കാൻ ആദ്യം മുൻകൈ എടുത്തത് പരേതനായ ഇ.അഹമ്മദ് എം.പിയായിരുന്നുവെന്ന്​ സമഘടന അവകാശപ്പെട്ടു. ഇതുമായി ബന്ധപെട്ട വിഷയങ്ങളിൽ ആദ്യം ഇടപെട്ടതും ജിദ്ദ കെ.എം സി.സി ആയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സൗദി സന്ദർശിച്ചപ്പോൾ സൗദി എയർലൈൻസ് മേധാവിയുമായി കൂടിക്കാഴ്​ച നടത്തുകയും ആവശ്യം ഉന്നയിക്കുകയും ചെയ്​തിരുന്നു.
പിന്നീട് ജിദ്ദ കെ.എം സി.സി സമരം പ്രഖ്യാപിച്ചപ്പോൾ ഹൈദരലി തങ്ങളുടെ നിർദേശ പ്രകാരം സമരം യൂത്ത് ലീഗും മുസ്​ലീം ലീഗും ഏറ്റെടുക്കുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ.എം സി.സി പല തവണ കേന്ദ്ര മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ച് ചർച്ച നടത്തിയിരുന്നു. റൺവേ വികസനം അനന്തമായി നീണ്ടു പോയപ്പോൾ കോൺട്രാക്ടറെ വരെ കെ.എം സി സി ബന്ധപ്പെട്ടിരുന്നു.
വൈകിയാണെങ്കിലും സർവീസ് പുനരാരംഭിക്കാൻ ശ്രമം നടത്തിയ എല്ലാവരെയും ജിദ്ദ കെ.എം സി സി അഭിനന്ദിച്ചു. ഉടനെ തന്നെ എയർ ഇന്ത്യയും സർവീസ് ആരംഭിക്കണമെന്ന് പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടി അബൂബക്കർ അരിമ്പ്ര എന്നിവർ ആവശ്യപെട്ടു.

Tags:    
News Summary - Saudi Air service Karippur, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.