Posted On
date_range Updated On
date_range ഇന്ധന ടാങ്കില്‍ കുടുങ്ങിയ രണ്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
ദമ്മാം: പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്കില്‍ അറ്റകുറ്റപ്പണിക്കിറങ്ങി കുടുങ്ങിയ ഏഷ്യക്കാരായ രണ്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ടാങ്കിലിറങ്ങി ജോലി ചെയ്യുന്നതിനിടെ കടുത്ത ശ്വാസ തടസ്സം നേരിട്ട് അകത്തു കുടുങ്ങൂകയായിരുന്നു. പെട്രോളിന്‍െറയും കെമിക്കലിന്‍െറയും അമിത ഗന്ധമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അല്‍അഹ്സയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സിവില്‍ ഡിഫന്‍സിന്‍െറ സമയോചിതവും സാഹസികവുമായ ശ്രമത്തിനൊടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തി. ഇവര്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. റെഡ് ക്രസന്‍റിന്‍െറ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.