സൗദി അമേരിക്കൻ സി.ഇ.ഒ ഫോറം സംഘടിപ്പിച്ചു

റിയാദ്: സൗദി അമേരിക്കൻ സി.ഇ.ഒ ഫോറം റിയാദിൽ നടന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപി​​െൻറ സന്ദർശനത്തി​​െൻറ ഭാഗമായാണ് സൗദിയിലേയും അമേരിക്കയിലേയും പ്രമുഖ കമ്പനി എക്സിക്യൂട്ടീവ് മേധാവികളുടെ ഫോറം ഒരുക്കിയത്. 
റിയാദിലെ ഫോർ സീസൺ ഹോട്ടലിലൊരുക്കിയ ഫോറം മീറ്റിൽ മന്ത്രിമാരും അമേരിക്കയിലെ 50 ലധികം കമ്പനികളുടെയും സൗദിയിലെ 40ലധികം കമ്പനികളുടെ മേധാവികളും പ്രതിനിധികളും അന്താരാഷ്​ട്ര രംഗത്തെ ഒമ്പത് കമ്പനികളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. സൗദിയും അമേരിക്കയും തമ്മിൽ സൗഹൃദത്തിന് 80 വർഷത്തിലധികം പഴക്കമുണ്ടെന്ന് സൗദി ഉൗർജ വ്യവസായ ഖനിജ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. 

അന്താരാഷ്​ട്ര സമൂഹത്തിലും പ്രത്യേകിച്ച് ഇരുരാജ്യങ്ങൾക്കിടയിലും ക്ഷേമം കളിയാടാൻ ഇത് സഹായിച്ചിട്ടുണ്ട്. വാണിജ്യ നിക്ഷേപ രംഗത്ത് അമേരിക്കയും സൗദിക്കുമിടയിൽ നിലനിൽക്കുന്ന പ്രത്യേക ബന്ധം  ആഴത്തിലുള്ള സൗഹൃദത്തി​​െൻറ ഭാഗമാണ്. 
ബന്ധങ്ങൾ ഉയർന്ന നിലവാരത്തിലെത്താൻ വലിയ അവസരങ്ങളുണ്ട്. ഇരുരാജ്യങ്ങൾക്കും സഹായകമാകുന്ന ധാരാളം നിക്ഷേപദ്ധതികൾ ഫോറം മീറ്റിനു ശേഷം പ്രഖ്യാപിക്കുമെന്നും  ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

അതേ സമയം, 2016ൽ സൗദിയും അമേരിക്കയും തമ്മിൽ വാണിജ്യ രംഗത്ത്  ഏകദേശം 142 ബില്യൺ റിയാലി​​െൻറ കൈമാറ്റം നടന്നതായി വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയിലേക്ക് 65.6 ബില്യൺ റിയാലി​​െൻറയും അമേരിക്കയിൽ നിന്ന് സൗദിയിലേക്ക് 75.8 ബില്യൺ റിയാലി​​െൻറയും സാധനങ്ങൾ ഇറക്കുമതി ചെയ്തതായാണ് കണക്ക്. സൗദിയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന വലിയ പത്ത് രാജ്യങ്ങളിൽ രണ്ടാം സ്​ഥാനത്താണ് അമേരിക്ക. സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന വലിയ രാജ്യങ്ങളിൽ ഒന്നാം സ്​ഥാനത്തുമാണെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി. 

Tags:    
News Summary - sau5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.