ഇത്​ ചരിത്രം

റിയാദ്​: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ ഇന്നലെ റിയാദ്​ വിമാനത്താവളത്തിൽ കാലുകുത്തു​േമ്പാൾ പിറന്നത്​ പുതുചരിത്രം. 
ഇതാദ്യമായാണ്​ ഒരു അമേരിക്കൻ പ്രസിഡൻറ്​ ത​​​െൻറ ആദ്യ സന്ദർശനത്തിന്​ സൗദി അറേബ്യയെ തെരഞ്ഞെടുക്കുന്നത്​. സൗദിയിലേക്ക്​ മാത്രമല്ല ഏതെങ്കിലും ഒരു പശ്​ചിമേഷ്യൻ രാജ്യത്തേക്കുള്ള ആദ്യ സന്ദർശനവും ഇതുതന്നെ.

തിയഡോർ റൂസ്​വെൽറ്റ്​ ആണ്​ വിദേശയാത്ര നടത്തിയ ആദ്യ പ്രസിഡൻറ്​. 1906 നവംബറിൽ അദ്ദേഹം പോയത്​ ലാറ്റിൻ അമേരിക്കൻ രാജ്യമായ പാനമയിലേക്കായിരുന്നു. പിന്നീട്​ വന്ന 19 പ്രസിഡൻറുമാരിൽ 14 പേരും ആദ്യയാത്രക്ക്​ തെരഞ്ഞെടുത്തത്​ അയൽ രാജ്യങ്ങളെയാണ്​. കാനഡയോ മെക്​സിക്കോയോ. ജിമ്മി കാർട്ടറിന്​ ശേഷം ഇൗ രണ്ടുമല്ലാത്ത ഒരു രാജ്യ​ത്തേക്ക്​ ആദ്യയാത്ര നടത്തിയതും ട്രംപ്​ ആണ്​. 

അധികാരമേറ്റശേഷം ഏറ്റവും വൈകി വിദേശയാത്ര നടത്തിയ പ്രസിഡൻറുമാരിൽ ഒരാളും ട്രംപ്​ തന്നെ. അധികാര ആരോഹണത്തി​​​െൻറ 119 ാമത്​  ദിനമായിരുന്നു ഇന്നലെ. മിക്ക പ്രസിഡൻറുമാരും ആദ്യ 50 ദിവസത്തിനുള്ളിൽ യാത്ര പുറപ്പെട്ടു. 119 ദിവസത്തിനുള്ളിൽ ബറാക്​ ഒബാമ ഒമ്പതു രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞിരുന്നു. മൂന്നു ​െസമിറ്റിക്​ മതങ്ങളുടെ ഹൃദയഭൂമികളിലേക്ക്​ ആദ്യ സന്ദർശനമെന്ന ആശയവും ട്രംപി​േൻറത്​ തന്നെ. 

Tags:    
News Summary - sau3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.