നിക്ഷേപം തേടി സൗദി കമ്പനികള്‍ പൂര്‍വേഷ്യയിലേക്ക്  

റിയാദ്: കിഴക്കന്‍ ഏഷ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ 14 സൗദി കമ്പനികള്‍ പദ്ധതി തയാറാക്കുന്നു. കമ്പനികളുടെ പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ വിവിധ പൂര്‍വേഷ്യന്‍ പട്ടണങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് ആദ്യവാരം സിംഗപ്പൂര്‍, ഹോങ്കോങ് നഗരങ്ങളില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. സൗദി ഓഹരി വിപണിയില്‍ വിദേശികള്‍ക്ക് നിക്ഷേപിക്കാനുള്ള നടപടിക്രമങ്ങള്‍ അടുത്തിടെ ഉദാരമാക്കിയിരുന്നു. തുടര്‍ന്ന് കാര്യമായ നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖലയാണ് കിഴക്കന്‍ ഏഷ്യ. 
സൗദി സ്റ്റോക് എക്സ്ചേഞ്ച് (തദാവുല്‍) സി.ഇ.ഒ ഖാലിദ് അല്‍ ഹുസ്സന്‍, കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ മുതിര്‍ന്ന പ്രതിനിധി, സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി, ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് പുറപ്പെടുന്നത്. ഇക്കാര്യം തദാവുല്‍ വക്താവ് സ്ഥിരീകരിച്ചു. 
സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്), അല്‍ റാജ്ഹി ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളും സംഘത്തിലുണ്ടാകും. എന്നാല്‍, അടുത്തവര്‍ഷം പ്രഥമ ഓഹരി വില്‍പനക്ക് ഒരുങ്ങുന്ന സൗദി അരാംകോ ഈ സംഘത്തിന്‍െറ ഭാഗമാകുന്നില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ നല്ളൊരുഭാഗവും പോകുന്നത് ഏഷ്യയിലേക്കാണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന് സൗദി ഓഹരി വിപണിയില്‍ അഭിപ്രായമുണ്ട്. പുതിയ അധ്യക്ഷ സാറ സുഹൈമിയുടെ നേതൃത്വത്തില്‍ പുതിയ മേഖലകള്‍ തേടുകയാണ് സൗദി സ്റ്റോക് എക്സ്ചേഞ്ച്. 
 

Tags:    
News Summary - sara-suhaimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.