സാറ അസ്സയ്യിദ്‌ പുതിയ സൗദി വിദേശകാര്യ ഉപമന്ത്രി

സൗദി ആരോഗ്യമന്ത്രാലയത്തിലെ മുൻ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ ബിൻത് അബ്ദുർറഹ്‌മാൻ അസ്സയ്യിദിനെ നയതന്ത്ര കാര്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ ഉപമന്ത്രിയായി നിയമിച്ചു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് നിയമന ഉത്തരവ് നൽകിയത്.

അമേരിക്കയിലെ ജോർജ് മേസൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2007-ൽ ഹെൽത്ത് സിസ്റ്റംസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ സാറ, 2019-നും 2022-നും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സ്ഥാനം വഹിച്ചു.

2017-19 കാലഘട്ടത്തിൽ ഇതേ മന്ത്രാലയത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ജനറൽ ഡയറക്ടറായും 2016- 17 കാലയളവിൽ സൗദി അറേബ്യയിലെ ഹൂസ്റ്റൺ മെത്തഡിസ്റ്റ് ഹോസ്പിറ്റലിന്റെ റീജിയണൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2015 -16 കാലയളവിൽ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ആശുപത്രിയിൽ ഓർഗനൈസേഷണൽ ഡെവലപ്‌മെന്റിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള സ്പെഷ്യലിസ്റ്റ് പദവിയും 2015 ൽ കിങ് ഖാലിദ് ഫൗണ്ടേഷനിൽ യൂത്ത് സെന്റർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായും പ്രവർത്തിച്ചു.

2012 മുതൽ മൂന്ന് വർഷം അമേരിക്കയിലെ സൗദി സായുധ സേനയുടെ ഓഫീസിലെ മിലിട്ടറി അറ്റാഷെയുടെ കരാർ ഓഫീസർ, 2004 മുതൽ എട്ടുവർഷം അമേരിക്കയിലെ എം ആൻഡ് ടി ബാങ്കിന്റെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, അതിന് മുമ്പ് പ്രൊവിഡന്റ് ബാങ്കിൽ ചീഫ് ടെല്ലർ എന്നിവയുൾപ്പെടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Tags:    
News Summary - Sara Al sayed is the new Saudi Deputy Minister of Foreign Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.