റിയാദ്: തന്ത്രപരമായ തെരഞ്ഞെടുക്കലിലൂടെ മെച്ചപ്പെട്ട കരിയർ എങ്ങനെ സ്വന്തമാക്കാം അതിലൂടെ ജീവിതം എങ്ങനെ സ്മ ാർട്ടാക്കാമെന്ന വിജയ മന്ത്രം ചൊല്ലിത്തരാൻ ഡോ. സംഗീത് ഇബ്രാഹീമും വരും. മേളയുടെ രണ്ടാം ദിവസമായ ഞായറാഴ്ചയാണ ് ‘സ്മാർട്ട് കരിയർ സെലക്ഷൻ സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ അദ്ദേഹത്തിെൻറ ക്ലാസ്. ഷാർജ ഇസ്ലാമിക് ബ ാങ്ക് വൈസ് പ്രസിഡൻറായ ഡോ. സംഗീത് ഇബ്രാഹീം മാനവ വിഭവശേഷിയുടെ ഫലപ്രദ വിനിയോഗ വിഷയത്തിൽ അതിവിദഗ്ധൻ കൂടിയാ ണ്.
സ്മാർട്ട് കരിയർ തേടുന്ന, ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന വിദ്യാർഥികൾ നിർബന്ധമായും പെങ്കടുക്കേണ്ട ക്ലാസായിരിക്കും അദ്ദേഹത്തിേൻറത്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദവും മാർക്കറ്റിങ്ങിലും ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറിലും എം.ബി.എയും ‘എംപ്ലോയീ എൻഗേജ്മെൻറ് ആൻഡ് റീടെൻഷൻ’ എന്ന വിഷയത്തിൽ ഗവേഷണ ബിരുദവും നേടിയ അദ്ദേഹം സൈക്കോളജിയിലും ന്യൂറോ ലിങ്സ്റ്റിക് പ്രോഗ്രാമിങ് (എൻ.എൽ.പി) പോലുള്ള വ്യക്തിത്വ വികാസ പരിശീലനത്തിലും അന്താരാഷ്ട്ര അക്രഡിറ്റേഷൻ ലഭിച്ച പരിശീലകനാണ്. ഇന്ത്യൻ സോഫ്റ്റ് വെയർ ഇൻഡസ്ട്രിയിൽ കരിയർ ആരംഭിച്ച അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് തന്നെ ഇൗ രംഗത്ത് അന്താരാഷ്ട്രതലത്തിൽ പേരെടുത്തു.
മൈക്രോസോഫ്റ്റ്, ഇ ഡോക്യുമാൻ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാരൊടൊപ്പം പ്രവർത്തിച്ചതിന് ശേഷം തെൻറ കരിയർ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. നിലവിൽ ഷാർജ ഇസ്ലാമിക് ബാങ്കിെൻറ വൈസ് പ്രസിഡൻറ്, ലേർണിങ് ആൻഡ് ഡവലപ്മെൻറ് ഡിവിഷൻ വിഭാഗം തലവൻ പദവികളാണ് വഹിക്കുന്നത്. ബ്രിട്ടൻ, ജർമനി, സ്വിറ്റ്സർലാൻറ്, പോളണ്ട്, സുഡാൻ, മുഴുവൻ ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ട്രെയിനിങ് പരിപാടികൾ അദ്ദേഹം നയിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
2014ൽ പി.എസ്.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിെൻറ റൈസിങ് സ്റ്റാർ അവാർഡ്, 2018ൽ ദുബൈ ഹ്യൂമൻ ഡവലപ്മെൻറ് അവാർഡ് കമ്മിറ്റിയുടെ ‘ബെസ്റ്റ് ടീം ലീഡർ’ അവാർഡ്, 2017ൽ ശൈഖ് ഹംദാൻ അവാർഡ് എന്നിവ ലഭിച്ചു. 2018 ൽ ലോക ഹ്യൂമൻ റിസോഴ്സ് ഡവലപ്മെൻറ് കോൺഗ്രസ് ആഗോള തലത്തിലെ ഏറ്റവും ഉന്നതരായ 100 വ്യക്തിത്വ വികാസ പരിശീലക വിദഗ്ധരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിെൻറ ക്ലാസ് സ്മാർട്ട് കരിയർ കൊണ്ട് ജീവിതം കരുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ഏറ്റവും മികച്ച അനുഭവമായി മാറും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.