Posted On
date_range Updated On
date_range ക്യൂബൻ ഉപപ്രധാനമന്ത്രി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: ക്യൂബൻ ഉപപ്രധാനമന്ത്രി റിക്കാർഡോ കാപ്രികാസ് റൂഇസ് ജിദ്ദയിലെ പീസ് പാലസിൽ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ക്യൂബൻ പ്രസിഡൻറ് റൗൽ കാസ്ട്രോയുടെ സന്ദേശം അദ്ദേഹം സൽമാൻ രാജാവിന് കൈമാറി. ഇരു രാജ്യങ്ങളുടെയും ഇടയിലെ വിവിധ മേഖലകളിലെ സഹകരണത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
മന്ത്രിമാരായ ഡോ.ഇബ്രാഹിം ബിൻ അബ്ദുൽ അസീസ്, ഡോ.നിസാർ ബിൻ ഉബൈദ് ക്യൂബൻ അംബാസഡർ ജോസ് എൻറിക് റോഡ്രിഗസ് എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.