Posted On
date_range Updated On
date_range സല്‍മാന്‍ രാജാവിെൻറ ശസ്ത്രക്രിയ വിജയകരം
ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് ഈ മാസം 20നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയിലൂടെ പിത്താശയം നീക്കം ചെയ്ത അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ചികിത്സയുടെ ഭാഗമായി കുറച്ചു നാൾ കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരും. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക ഓഫീസിൽ നിന്നും അദ്ദേഹം പങ്കെടുത്തിരുന്നു. സൽമാൻ രാജാവിന് വിവിധ രാഷ്ട്ര തലവന്മാര്‍ ആരോഗ്യ സൗഖ്യം നേര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.