നവയുഗം സംഘടിപ്പിച്ച സഫിയ അജിത് മെമ്മോറിയൽ വേളിബാൾ ടുർണമെൻറിലെ ജേതാക്കൾ
ദമ്മാം: നവയുഗം സഫിയ അജിത് മെമ്മോറിയൽ വോളിബാൾ ടൂർണമെൻറിന്റെ അഞ്ചാം പതിപ്പിന് ദമ്മാമിൽ സമാപനമായി. അൽ സുഹൈമി ഫ്ളഡ്ലിറ്റ് വോളിബാൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ സിഗ്മ ജുബൈൽ ടീമിനെ പരാജയപ്പെടുത്തി ദമ്മാം ഇന്ത്യൻ വോളി ക്ലബ് ടൂർണമെന്റ് ചാമ്പ്യന്മാരായി (സ്കോർ 25-23, 25-20, 25-16). ആദ്യ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യൻ വോളി ക്ലബ് ടീം സ്റ്റാർസ് റിയാദിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയും രണ്ടാമത്തെ സെമി ഫൈനലിൽ സിഗ്ന ജുബൈൽ ടീം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കാസ്ക് ദമ്മാം ടീമിനെ പരാജയപ്പെടുത്തിയുമാണ് ഫൈനലിൽ പ്രവേശിച്ചത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഇന്ത്യൻ വോളി ക്ലബ് ടീമിലെ നവീദിനെയും ബെസ്റ്റ് സെറ്ററായി ഇന്ത്യൻ വോളി ക്ലബ് ടീമിലെ സൊഹൈലിനെയും ബെസ്റ്റ് ഡിഫൻഡറായി സിഗ്മ ജുബൈൽ ടീമിന്റെ സെയ്ദിനെയും ബെസ്റ്റ് സ്മാഷറായി ഇന്ത്യൻ വോളി ക്ലബ് ടീമിലെ അൻസാബിനെയും തെരഞ്ഞെടുത്തു.
റണ്ണറപ്പ് ടീം
കലാശപ്പോരാട്ടത്തിനുശേഷംനടന്ന സമാപന സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കലാവേദി സെക്രട്ടറി ബിനുകുഞ്ഞു സ്വാഗതം പറഞ്ഞു. നവയുഗം കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ബിജു വർക്കി, ഗോപകുമാർ, നിസാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, വിനീഷ്, നന്ദകുമാർ, രവി ആന്ത്രോട്, വർഗീസ്, സജീഷ് പട്ടാഴി, മഞ്ജു അശോക്, തമ്പാൻ നടരാജൻ, സംഗീത ടീച്ചർ, നാസർ കടവിൽ, രാജൻ കായംകുളം, റഷീദ് പുനലൂർ, ജാബിർ എന്നിവർ പങ്കെടുത്തു.
ചാമ്പ്യന്മാരായ ഇന്ത്യൻ വോളി ക്ലബ് ടീമിന് നവയുഗം സെക്രട്ടറി എം.എ. വാഹിദ് കാര്യറ സഫിയ അജിത്ത് മെമ്മോറിയൽ ട്രോഫിയും കായികവേദി സെക്രട്ടറി സന്തോഷ് ചെങ്ങോലിക്കൽ കാഷ് പ്രൈസും സമ്മാനിച്ചു. റണ്ണറപ്പായ സിഗ്മ ജുബൈൽ ടീമിന് കേന്ദ്രകമ്മിറ്റി അംഗം സഹീർഷാ ട്രോഫിയും ട്രഷറർ സാജൻ കണിയാപുരം കാഷ് പ്രൈസും സമ്മാനിച്ചു. ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, പ്രിജി കൊല്ലം, നന്ദൻ, രാജൻ കായംകുളം എന്നിവർ മറ്റുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
അഹമ്മദ്, സുരേഷ് എന്നിവർ മുഖ്യ റഫറിമാരും ഇർഷാദ്, അരുൺ എന്നിവർ ലൈൻ റഫറിമാരുമായി മത്സരം നിയന്ത്രിച്ചു. സ്ക്കോർ ബോർഡ് ജോജി രാജൻ, രവി അന്ത്രോട് എന്നിവരും നിയന്ത്രിച്ചു. നവയുഗം നേതാക്കളായ ശ്രീലാൽ, രവി ആന്ത്രോട്, ജോജി രാജൻ, തമ്പാൻ നടരാജൻ, സനൂർ കൊദറിയ, എബി, ബിനോയ്, റിയാസ്, റഷീദ് പുനലൂർ, രാജൻ കായംകുളം, ജാബിർ, നിസാം കൊല്ലം, വർഗീസ് കൊദരിയ എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.