‘സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022’; ഫൈനൽ പോരാട്ടം ആഷസും പാരമൗണ്ടും തമ്മിൽ

റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെൻറായ ‘സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022’ന്റെ ഫൈനലിൽ പാരമൗണ്ട് ക്രിക്കറ്റ് ക്ലബ് ആഷസ് ക്രിക്കറ്റ് ക്ലബിനെ നേരിടും. ടൂർണമെന്റിന്റെ എട്ടാം വാരത്തിൽ നടന്ന ആവേശകരമായ സെമി ഫൈനൽ മത്സരങ്ങളിൽ പാരമൗണ്ട് ക്ലബ് അൽ ഉഫുക് ക്ലബിനെ ഏഴു വിക്കറ്റിനും ആഷസ് ക്ലബ് മാസ്റ്റേഴ്സ് റിയാദിനെ ആറു വിക്കറ്റിനും പരാജയപ്പെടുത്തി. സെമി ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി പാരമൗണ്ടിന്റെ നുഅ്മാൻ, ആഷസിന്റെ വിഷ്ണുജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. ഷാബി അബ്ദുൽ സലാം, മഹേഷ്, അജു, ചാക്കോ എന്നിവർ അമ്പയർമാരായി കളികൾ നിയന്ത്രിച്ചു.

 

വിജയികൾക്ക് ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിയും സഖാവ് കെ. വാസുഏട്ടൻ ആൻഡ് അസാഫ് നൽകുന്ന വിന്നേഴ്‌സ് പ്രൈസ് മണിയും സഫാമക്ക റണ്ണേഴ്സ് ട്രോഫിയും മോഡേൺ എജുക്കേഷൻ നൽകുന്ന റണ്ണേഴ്സ് പ്രൈസ് മണിയുമാണ് സമ്മാനമായി നൽകുന്നത്. കൂടാതെ, സെമി ഫൈനലിൽ പുറത്തുപോയ ടീമുകൾക്ക് സംഘാടക സമിതി കാഷ് അവാർഡും വിവിധ വ്യക്തിഗത ട്രോഫികളും വിതരണം ചെയ്യും. ഫൈനൽ മത്സരവും സമാപന ചടങ്ങുകളും വെള്ളിയാഴ്ച സുലൈ എം.സി.എ ഗ്രൗണ്ടിൽ നടക്കും.

Tags:    
News Summary - 'Safa mecca-Keli Mega Cricket 2022'; Final match between Ashes and Paramount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.