‘സദ്​യ’യും ഇരുഹറം കാര്യാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ

'സദ്​യ'യും ഇരുഹറം കാര്യാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു

ജിദ്ദ: സൗദി ​േഡറ്റ ആൻഡ്​​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയും (സദ്​യ) ഇരുഹറം കാര്യാലയവും ധാരണപത്രം ഒപ്പിട്ടു. ഡിജിറ്റൽ സേവനങ്ങളും ഉൽപന്നങ്ങളും വികസിപ്പിക്കുന്നതിനും സേവനങ്ങൾ മികച്ചതാക്കുന്നതിനും പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും ഇരുഹറം കാര്യാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമാണ്​ അതോറിറ്റി ചെയർമാൻ ഡോ. അബ്​ദുല്ല ബിൻ ശറഫ് അൽഗാമിദിയും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും ധാരണപത്രത്തിൽ ഒപ്പുവെച്ചത്​.

പൊതുവായ മേഖലകളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള സഹകരണ പ്രവർത്തനങ്ങൾക്ക് ഒരു പൊതു ചട്ടക്കൂട് സജ്ജീകരിക്കാനാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. നൽകിവരുന്ന ഡിജിറ്റൽ സേവനങ്ങളുടെ നിലവാരം ഉയർത്തുക, സർക്കാർ നെറ്റ്​വർക്കിന്​ സാങ്കേതിക പിന്തുണ നൽകുക, ​േഡറ്റ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ പരിശീലനം നൽകുക, ഇരു ഹറമുകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ഗവേഷണം വികസിപ്പിക്കുക എന്നീ മേഖലകളിൽ ഇരു വകുപ്പ്​ ധാരണയിൽ പ്രവർത്തിക്കും.

ഇരു ഹറമുകൾക്കും അവിടെ എത്തുന്നവർക്കും സേവനം നൽകാനുള്ള ശ്രമങ്ങൾക്ക്​ ആർട്ടിഫിഷ്യൻ ഇൻറലിജൻസിൽനിന്നും പരമാവധി പ്രയോജനം നേടാൻ സഹായിക്കുന്നതാണ്​ ധാരണപത്രമെന്ന്​ 'സദ്​യ' ചെയർമാൻ പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിനും ഗവേഷണത്തിനും ആർട്ടിഫിഷ്യൽ ​േഡറ്റ പ്രയോജനപ്പെടുത്തുന്നതിന്​ സർക്കാർ ഏജൻസികളെ പിന്തുണക്കുന്നതിനുള്ള​ ചട്ടക്കൂടിനുള്ളിലാണ്​ ഇരുഹറം കാര്യാലയവുമായുള്ള ധാരണപത്രമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ​േഡറ്റയും പ്രയോജനപ്പെടുത്തുന്നതിലേക്കുള്ള മാറ്റം ഇരു ഹറമുകളിലെ സേവനങ്ങളുടെ നിലവാരം മികച്ചതാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സഹായകമാകുമെന്ന്​ ഇരു ഹറം കാര്യാലയ മേധാവി പറഞ്ഞു.

കൂടാതെ, അതോറിറ്റിക്കു കീഴിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Tags:    
News Summary - Sadya and Iruharam office signed the MoU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.