സാബുവി​െൻറ മൃതദേഹം നാട്ടിൽ സംസ്​കരിച്ചു

ദമ്മാം: കാറപകടത്തിൽ മരിച്ച പ്രമുഖ വ്യവസായി എടക്കര, മൂത്തേടം മാന്താനത്ത് പുതുപ്പറമ്പിൽ സാബുവി​െൻറ ( 49) മൃതദേഹം നാട്ടിൽ സംസ്കരിച്ചു. ബുധനാഴ്ച  ൈവകുന്നേരം നാലിന് തളിപ്പാടം സ​െൻറ് ജോസഫ് കത്തോലിക്ക പള്ളിയിലായിരുന്നു സംസ്കാരം. കഴിഞ്ഞ ഞായാറാഴ്ച ബഹ്റൈനിൽ നിന്ന് ദമ്മാമിലേക്ക് വരുേമ്പാഴാണ് അപകടം സംഭവിച്ചത്. അസീസിയ്യയിൽ നിന്ന് തുഖ്ബയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അതിവേഗ പാതയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. എടക്കര എം.ടി സിൽക്സ്, എം.ടി. ഗോൾഡ് ലാൻറ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ സാബു 28 വർഷമായി സൗദിയിലുണ്ട്. ദമ്മാമിലെയും സ്വദേശമായ എടക്കരയിലെയും സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. സഹോദരങ്ങളായ സണ്ണി, സജി, സോജി, േസാജൻ എന്നിവർ ദമ്മാമിലുണ്ട്. ഭാര്യ മിനിമോൾ. ശിൽപ, വർഷ, ബിൻഷ എന്നിവർ മക്കളാണ്.

Tags:    
News Summary - sabu death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.