ശബരിമല: ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും -എം.കെ രാഘവൻ

ജിദ്ദ: ശബരിമല വിഷയത്തിൽ കേരളത്തെ ഒട്ടാകെ കുരുതി കൊടുക്കുകയും ചോരക്കളമാക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാറിന്​ ത െരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ മറുപടി കൊടുക്കുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ വെസ്​റ്റേൺ റിജ് യനൽ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിദ്ദ ഒ.ഐ.സി.സിയുടെ കൂട്ടായ പ്രവർത്തനം കേരള നേതാക്കൾക്കിടയിൽ ചർച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിൽ എല്ലാവരെയും ചേർക്കാൻ വേണ്ട നിർദേശങ്ങൾ ഒ.ഐ.സി.സി കമ്മിറ്റികൾ നൽകണമെന്ന്​ ചടങ്ങിൽ സംബന്ധിച്ച കെ.പി.സി.സി സെകട്ടറി അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ദുബൈ സന്ദർശനം കേരള ജനതയിലും വലിയ അനുകൂല തരംഗം ഉണ്ടാക്കുമെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും കോഴിക്കോട് കാർപറേഷൻ കൗൺസിലറുമായ അഡ്വ. പി.എം നിയാസ് പറഞ്ഞു.

റിജ്യനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടിഎ മുനീർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം നജീബ്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, അബ്്ദുൽ മജിദ് നഹ, അലി തേക്ക്‌തോട്, നാസിമുദ്ദീൻ മണനാക്ക്, ശ്രീജിത്ത് കണ്ണൂർ, അബ്​ദുറഹ്​മാൻ അമ്പലപ്പള്ളി, മുജീബ് മുത്തേടത്ത്, പ്രവീൺ കണ്ണൂർ, പി.പി ഹാഷിം, സി.എം അഹമ്മദ്, അനിൽകുമാർ പത്തനംതിട്ട, തോമസ് വൈദ്യൻ, നസീർ ആലപ്പുഴ, കരീം മണ്ണാർക്കാട്, ബഷീർ പരുത്തിക്കുന്നൻ, വർഗീസ് ഡാനിയൻ തുടങ്ങിയർ സംസാരിച്ചു. ജനറൽ സെക്രട്ടറി സെക്കീർ ഹുസൈൻ എടവണ്ണ സ്വാഗതവും മമ്മദ് പൊന്നാനി നന്ദിയും പറഞ്ഞു.

Tags:    
News Summary - sabarimala-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.