ത്വാഇഫ്​ റോസ്​ മേള ഇന്നുമുതൽ

ത്വാഇഫ്​: 14ാമത്​ ത്വാഇഫ് റോസാപ്പൂ മേള ഇന്ന്​ആരംഭിക്കും. അൽറുദഫ്​ ഉല്ലാസ കേന്ദ്രത്തിലാണ്​ മേള ഒരുക്കിയിരിക്കുന്നത്​. വിപുലമായ ഒരുക്കങ്ങളാണ്​ ഇത്തവണയും ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്​. മേളയോടനുബന്ധിച്ച്​ റോസ ചെടികളും വൈവിധ്യമാർന്ന മറ്റ്​ പൂച്ചെടികളുമായി അഞ്ച്​ ലക്ഷത്തിലധികം ചെടികളുടെ പുഷ്​പ പരവതാനിയാണ്​ ത്വാഇഫ്​ മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. 900 ചതുരശ്ര മീറ്ററിലുള്ള ഇൗ പുഷ്​പ പരവതാനി ആയിരിക്കും മേളയിലെ ഏറ്റവും ആകർഷകമായ കാഴ്​ച. ​മേളയോട്​ അനുബന്ധിച്ച്​ ഉല്ലാസ കേന്ദ്രത്തിലെ കവാടങ്ങൾ വിവിധയിനം പൂക്കൾ സ്​ഥാപിച്ച്​ അലങ്കരിച്ചിട്ടുണ്ട്​. ജലധാരയുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്​. പത്ത്​ ദിവസം നീളുന്ന മേളക്കിടയിൽ വിവിധ കലാമത്സര പരിപാടികളും അരങ്ങേറും. വിവിധ ഗവൺമ​​െൻറ്​, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തിൽ ത്വാഇഫ്​ ചേംബറാണ്​ മേളക്ക്​ മേൽനോട്ടം വഹിക്കുന്നത്​.
 

Tags:    
News Summary - ros flower fest saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.