മദീന: ഖുബാഅ് റോഡ് വികസന പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. കാല്‍നടക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കി 600 മീറ്ററിലധികം നീളം വരുന്നതാണ് പദ്ധതി. മസ്ജിദുന്നബവിയേയും മസ്ജിദുഖുബാഇനേയും ബന്ധിപ്പിക്കുന്ന റോഡ് മദീനയുടെ പൈതൃകം വിവരിക്കുന്ന രൂപത്തില്‍ മികവാര്‍ന്ന രീതിയിലാണ് നടപ്പിലാക്കുക. പൊതു പരിപാടികള്‍ക്കും ഫാമിലി ഉല്‍പന്നങ്ങളുടെ വിപണനത്തിനും പ്രത്യേകം സ്ഥലങ്ങള്‍ പദ്ധതിയിലുണ്ട്. മേഖലയിലെ തിരക്കേറിയ സ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഖുബാഅ് റോഡ് വികസനമെന്ന് മദീന ഗവര്‍ണര്‍ പറഞ്ഞു. പ്രകൃതിക്കും മനുഷ്യനും ഇണങ്ങിയ രീതിയില്‍ സ്ഥലങ്ങളെ മാറ്റുകയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. മദീന വികസന അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികളിലൊന്നാണ് ഖുബാഅ് റോഡ് വികസന പദ്ധതി. പഠനങ്ങള്‍ക്ക് ശേഷമാണ് ഇത് നടപ്പിലാക്കുന്നതെന്നും മദീന ഗവര്‍ണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.