റിയാദ്: ഫുട്ബാൾ ലോകകപ്പിലെ അര്‍ജൻറീനയുടെ വിജയം ആഘോഷിച്ച് റിയാദിലെ കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ്. ചെണ്ടമേളത്തോടെ തുടങ്ങി ലോകകപ്പിെൻറ മാതൃകയോടൊപ്പം അർജൻറീനയുടെ പതാകകളേന്തി, കളിക്കാരുടെ ചിത്രങ്ങൾ ഉയർത്തി ആരവം മുഴക്കി, കേക്ക് മുറിച്ച്, പായസവിതരണംചെയ്ത്, കൊണ്ടോട്ടിക്കാരൻ ബാപ്പൂട്ടി നയിച്ച ഗാനമേളയോടെ ആയിരുന്നു പരിപാടി.
സുലൈ അൽ അസ്സയ്ഫിയ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷരാവിൽ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) പ്രസിഡൻറ് ബഷീർ ചേലേമ്പ്ര ലോകകപ്പ് മാതൃക അർജൻറീനൻ ആരാധകർക്ക് കൈമാറി ആഘോഷത്തിന് തുടക്കംകുറിച്ചു.
പ്രസിഡൻറ് നൗഷാദ് ആലുവ, സെക്രട്ടറി ഷഫീഖ് പാറയിൽ, രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, കോഓഡിനേറ്റർ ഷൈജു പച്ച, വൈസ് പ്രസിഡൻറ് നബീൽ ഷാ, ജോ. സെക്രട്ടറിമാരായ ഷമീർ കല്ലിങ്കൽ, സജീർ സമദ്, ട്രഷർ സിജോ മാവേലിക്കര, സ്പോർട്സ് കൺവീനർ ഷാഫി നിലമ്പൂർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. വിദ്യാർഥി നദീം അസ്ലം വരച്ച ലോക ഫുട്ബാളർ മെസ്സിയുടെ ചിത്രം ഷൈജു പച്ചക്ക് കൈമാറി. ചിത്രം സദസ്സിെൻറ കൈയടി നേടി.
സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ബഷീർ കരോളം, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ശങ്കർ കേശവൻ എന്നിവർ സംസാരിച്ചു. സജിൻ നിഷാൻ, അനസ് വള്ളിക്കുന്നം, അൻവർ യൂനുസ്, ഇ.കെ. ലുബെയ്ബ്, സനു മാവേലിക്കര, ജബ്ബാർ പൂവാർ, സാജിദ് നൂറനാട്, ജോണി തോമസ്, സുനിൽബാബു എടവണ്ണ, റിജോഷ് കടലുണ്ടി, ഹരി കായംകുളം, അഷ്റഫ് അപ്പക്കാട്ടിൽ, സനൂപ് രയരോത്ത്, കബീർ പട്ടാമ്പി, പ്രദീപ്, വരുൺ, ഷൈജു തോമസ്, സുൽഫി കൊച്ചു, ഷാൻ പെരുമ്പാവൂർ, വിജയൻ കായംകുളം, അൻസാർ കൊടുവള്ളി, ഷംസു തൃക്കരിപ്പൂർ, ബാദ്ഷാ, റിസ്വാൻ, നസീർ, സുദീപ്, അശോക്, മഹേഷ് ജയ്, ഹരീഷ്, സയിദ്, നൗഷാദ് പള്ളത്ത്, ഉമർ അലി, സോണി ജോസഫ്, കൃഷ്ണ അരവിന്ദ്, സാജിർ കാളികാവ്, എൽദോ വയനാട്, ഷമീർ കൊടുവള്ളി, ഉണ്ണി, ബാലഗോപാലൻ, ബാബു കണ്ണോത്, രതീഷ് നാരായണൻ, നെയിം നാസ്, നാസർ ആലുവ, ഷഹനാസ്, ഷാനു, ശിഹാബ്, നൗഫൽ, റജീസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.