നിയുക്ത കെ.പി.സി.സി പ്രസിഡന്റിനെ അനുമോദിക്കാൻ ചേർന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹി യോഗത്തിൽ പങ്കെടുത്തവർ
റിയാദ്: കെ.പി.സി.സിയുടെ നിയുക്ത പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. ബത്ഹ സബർമതിയിൽ നടന്ന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് സലീം കളക്കര അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷതവഹിച്ചു. കണ്ണൂര്‍, കോഴിക്കോട് സർവകലാശാലകളില്‍ കെ.എസ്.യു സിന്‍ഡിക്കേറ്റ് അംഗം, 1981ല്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ്, 2001 മുതല്‍ 2011 വരെ കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍, 2011 മുതല്‍ കണ്ണൂര്‍ ജില്ല യു.ഡി.എഫ് ചെയര്മാന്, 2011ല്‍ കെ.കെ. ശൈലജയെ തോല്‍പ്പിച്ച് പേരാവൂര്‍ എം.എൽ.എ, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക് അധ്യക്ഷന്‍, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ്, 2011 മുതല്‍ കെ.പി.സി.സി മാധ്യമ പാനല്‍ അംഗമടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ കഴിയുമെന്ന് ഒ.ഐ.സി.സി ഭാരവാഹികൾ പറഞ്ഞു.
വരാനിരിക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ വിജയപഥത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഘടന നേതൃപാടവത്തിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നും പുതിയ പ്രസിഡന്റിന്റെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും റിയാദ് ഒ.ഐ.സി.സി പരിപൂർണ പിന്തുണ നൽകുന്നതായും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.അതോടൊപ്പം ദേശീയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി നിയോഗിക്കപ്പെട്ട മുൻ കെ.പി.സി.സി പ്രസിഡന്റ്കെ. സുധാകരൻ എം.പി, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരെയും സംഘടന അഭിനന്ദിച്ചു.
ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. സംഘടന ചുമതലയുള്ള ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ആക്ടിങ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളിനന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.