റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം തായ്ലൻഡ് കെ.എം.സി.സി പ്രസിഡന്റ്
പി.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരളത്തിലെ സി.എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മണ്ഡലംതല ഫുട്ബാൾ ടൂർണമെന്റും റിഫ എ ഡിവിഷൻ ലീഗും വിജയിപ്പിക്കുന്നതിന് വിവിധ മണ്ഡലം, ജില്ല, ഏരിയ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗം തായ്ലൻഡ് കെ.എം.സി.സി പ്രസിഡന്റ് പി.വി. മുഹമ്മദ് (പുത്തൻകോട്ട് കുഞ്ഞാൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. എ.ബി.സി കാർഗോ കപ്പിനുവേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റ് മേയ് 12നാണ് ആരംഭിക്കുക.
റിയാദ് ദാറുൽ ബൈദയിലെ അസിസ്റ്റ് സ്കൂൾ ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ റിയാദ് കെ.എം.സി.സിയിലെ 16 മണ്ഡലം കമ്മിറ്റികൾ രജിസ്റ്റർ ചെയ്തു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ എ ഡിവിഷൻ ലീഗും ഇതിനൊപ്പം നടക്കും.
ഹ്രസ്വസന്ദർശനാർഥം റിയാദിലെത്തിയ തായ്ലൻഡ് കെ.എം.സി.സി പ്രസിഡന്റ് പി.വി. മുഹമ്മദ് എന്ന കുഞ്ഞാനെ പ്രസിഡന്റ് സി.പി. മുസ്തഫ സ്വീകരിച്ചു. ടൂർണമെന്റ് സംബന്ധിച്ച് വിശദ വിവരങ്ങൾ മുജീബ് ഉപ്പട അവതരിപ്പിച്ചു. യു.പി. മുസ്തഫ, ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീർ ബാബു, കെ.ടി. അബൂബക്കർ, അബ്ദുൽ മജീദ് പയ്യന്നൂർ, സിദ്ദീഖ് തുവ്വൂർ, അക്ബർ വേങ്ങാട്ട്.
ബാവ താനൂർ, പി.സി. മജീദ്, ഷാഹിദ് മാസ്റ്റർ, മാമുക്കോയ ഒറ്റപ്പാലം, അലി വയനാട്, റസാഖ് വളക്കൈ, അഷ്റഫ് മേപ്പേരി, ഷാഫി കാസർകോട്, മുഹമ്മദ് വേങ്ങര, നജീബ് നെല്ലാങ്കണ്ടി, അബൂബക്കർ കൊറ്റിയോട് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ ഫറോക്ക് സ്വാഗതവും ജലീൽ തിരൂർ നന്ദിയും പറഞ്ഞു. അബ്ദുൽ ജലീൽ കൊച്ചി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.