പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ റിയാദ് ഗവർണർ സന്ദർശിച്ചു

റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് റിയാദിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ സന്ദർശിച്ചു.

സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും അഭിവാദ്യങ്ങൾ പരിക്കേറ്റവർക്ക് ഗവർണർ കൈമാറുകയും പെട്ടെന്ന് സുഖം പ്രാപ്തിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന ഭരണാധികാരികളുടെ നിർദ്ദേശം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവർക്ക് നൽകുന്ന വൈദ്യസഹായങ്ങളെക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്നും അവർ പൂർണമായും സുഖം പ്രാപിക്കുന്നത് വരെ ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഭരണാധികാരികൾ നടത്തുന്ന പരിശ്രമങ്ങളെ റിയാദ് ഗവർണർ പ്രശംസിച്ചു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെയും ഒറ്റക്കെട്ടായ നിലപാടിനെയും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന എന്തിനെയും നേരിടാൻ സൗദി സൈന്യത്തിലെ ധീരരായ യോദ്ധാക്കൾ സദാ സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Riyadh Governor visited those undergoing treatment for injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.