Posted On
date_range Updated On
date_range എയർ ഹോസ്റ്റസിന്റെ മരണത്തിൽ ഫ്ലൈനാസ് അനുശോചിച്ചു
റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക ജോലിക്കിടയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരണപ്പെട്ട ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ് അസ്സ റംസി മുഹമ്മദ് ഹസന്റെ വേർപാടിൽ ഫ്ലൈനാസ് എയർലൈൻസ് കമ്പനി അനുശോചനം രേഖപ്പെടുത്തി.
തന്റെ കരിയറിലുടനീളം കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ അസ്സ റംസി കാണിച്ച ആത്മാർഥതയെയും സമർപ്പണത്തെയും സഹപ്രവർത്തകർക്കിടയിൽ അവർ കാത്തുസൂക്ഷിച്ച നന്മയെയും സദ്പേരിനെയും കമ്പനി സ്മരിച്ചു.
ഈജിപ്തിലെ ബുഹൈറ ഗവർണറേറ്റിൽ നിന്നുള്ള 28 കാരിയായ അസ്സ റംസി മുഹമ്മദ് ഹസൻ സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസിലെ എയർ ഹോസ്റ്റസാണ്. 12 പേർ കൊല്ലപ്പെടുകയും 300ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണ സമയത്ത് വിമാനത്താവള ടെർമിനലിനുള്ളിൽ വെച്ചാണ് അവർക്ക് പരിക്കേറ്റതെന്ന് സൗദി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.