റിയാദ്: വീഡിയോ ചാറ്റിങ്ങിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത അബൂ സിന്‍ എന്ന യുവാവ് സ്വയം നല്ല നടപ്പിന് തീരുമാനിച്ചു. ഇംഗ്ളീഷ് അറിയാത്ത അബൂസിനും അറബി അറിയാത്ത അമേരിക്കന്‍ കൗമാരക്കാരി ക്രിസ്റ്റീനയും തമ്മിലുള്ള ചാറ്റിങാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ലക്ഷങ്ങളാണ് ഈ വീഡിയോ കണ്ടത്. പിന്നീട് അബൂ സിന്‍ ഒന്നിലധികം പെണ്‍കുട്ടികളുമായി ചാറ്റിങ് നടത്തുന്ന വീഡിയോകളും പ്രത്യക്ഷപ്പെട്ടു. സൗദി സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് അത് വ്യാപിച്ചപ്പോഴാണ് അബൂ സിന്‍ റിയാദ് പൊലീസ് പിടിയിലായത്. പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഡിസംബര്‍ 28ന് പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് ക്രിസ്റ്റീനയും അബൂ സിനും വീണ്ടും ചാറ്റ് ചെയ്യുന്ന ദൃശ്യങ്ങളുള്ളത്. ജീവിതത്തില്‍ പുതിയ അധ്യായം തുറക്കുകയാണെന്നും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറില്ളെന്നും പറഞ്ഞുകൊണ്ടാണ് യുവാവ് സംസാരിക്കുന്നത്. സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ക്രിസ്റ്റീനയുമായുള്ള അവസാന വീഡിയോ ചാറ്റിങാണെന്നും മാതാപിതാക്കളെ ബഹുമാനിക്കുന്നുവെന്നും തന്‍െറ അഭ്യര്‍ഥന മാനിച്ച് തല മറച്ചുകൊണ്ടാണ് അവള്‍ പ്രത്യക്ഷപ്പെട്ടതെന്നും സൗദി സമൂഹത്തെ മാനിക്കുന്നതിന്‍െറ ഭാഗമായാണ് ഇത് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രമം തെറ്റിയ പല്ലുകള്‍ ഉള്ളതുകൊണ്ടാണ് യുവാവിന് അബൂ സിന്‍ എന്ന പേരു വീണത്. പുതിയ വീഡിയോയില്‍ പല്ലുകള്‍ ക്ളിപ്പിട്ടാണ് അബൂ സിന്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള ചാറ്റിങ് പരിധി വിട്ടപ്പോള്‍ കഴിഞ്ഞ ഒക്ടോബറിലാണ് അബൂ സിന്‍ അറസ്റ്റിലായത്. സഭ്യമല്ലാത്ത രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.