റിയാദ്: ഒന്നര സഹസ്രാബ്ദം പഴക്കമുള്ള മൺപാത്രങ്ങളും കിണറും റിയാദ് പ്രവിശ്യയിൽ കണ്ടെത്തി. റിയാദ് നഗരത്തിൽ നിന്ന് 160 കിലോമീറ്റർ വടക്കുമാറി ഗൈലാൻ പുരാവസ്തു മേഖലയിൽ നിന്നാണ് കണ്ടെത്തലെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് അറിയിച്ചു. മജ്മഅ് ഗവർണറേറ്റിന് കീഴിൽ ഹുത്ത സുദൈറിലെ തുവൈഖ് മലനിരകളുടെ ചാരെ സുദൈർ താഴ്വരയിലാണ് ഗൈലാൻ. ഇവിടെ കണ്ടെത്തിയ കിണറിനും അതിനുള്ളിൽൽ നിന്ന് കിട്ടിയ മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾക്കും 1,500 വർഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.
ഗൈലാൻ പുരാവസ്തു പ്രദേശം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇൗ വർഷം മാർച്ചിൽ നടന്ന ആദ്യത്തെ ഉദ്ഖനനത്തിലൂടെയാണ് ഗൈലാൻ പൗരാണിക കൊട്ടാരക്കെട്ടിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 684 മീറ്റർ ഉയരമുള്ള ഇൗ പ്രദേശത്ത് 18,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളുമുണ്ടായിരുന്നതായി തെളിഞ്ഞത്. ആദ്യഘട്ടത്തിൽ രണ്ടാഴ്ചത്തെ ഉദ്ഖനനമാണ് നടന്നത്.
രണ്ടാംഘട്ടമായി അറബ് ഇൗസ്റ്റ് കോളജ് ബിരുദ പഠനവിഭാഗത്തിെൻറ സഹകരണത്തോടെയും സാമ്പത്തിക പിന്തുണയോടെയും നടത്തിയ പര്യവേഷണത്തിലാണ് കിണറും പാത്രങ്ങളും കണ്ടെത്തിയത്. വിവിധ ആകൃതിയിലും തരത്തിലുള്ളതാണ് പാത്രങ്ങൾ. മിനുസപ്പെടുത്തിയതും അല്ലാത്തതുമുണ്ട്. ഇസ്ലാമിക കാലഘട്ടത്തിെൻറ തുടക്കത്തിൽ ഉപേയാഗത്തിലുണ്ടായിരുന്ന പാത്രങ്ങളാണിതെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. അതായത് കുറഞ്ഞത് 1,500 വർഷം മുമ്പുണ്ടായിരുന്ന മനുഷ്യവാസത്തിെൻറ തെളിവുകൾ.
ഗൈലാൻ കൊട്ടാരത്തിന് സമീപത്ത് വേറെയും മന്ദിരങ്ങൾ പുരാവസ്തു ഖനനം കണ്ടെത്തി. അക്കാലത്തെ ഒരു പ്രധാന മനുഷ്യവാസ കേന്ദ്രമായിരുന്നു സുദൈർ താഴ്വരയെന്ന് വ്യക്തമാക്കുന്നതാണ് ഇൗ തെളിവുകൾ. മാത്രമല്ല, ഹുത്ത സുദൈറിലെ പുരാതന പട്ടണത്തിലെ കെട്ടിട നിർമാണ രീതിയിൽ നിന്ന് ഭിന്നമായ വാസ്തുഘടനയിലാണ് ഗൈലാൻ കൊട്ടാരവും അനുബന്ധ മന്ദിരങ്ങളും നിർമിച്ചിരുന്നതെന്ന് വ്യക്തമാണ്. വിവിധ വലിപ്പങ്ങളിലുള്ള കല്ലുകൾ രണ്ട് പാളികളായി അടുക്കിയാണ് ഇവ നിർമിച്ചിരുന്നതെന്ന് അവശിഷ്ടങ്ങൾ പറയുന്നു. കൊട്ടാരത്തിനുള്ളിൽ നിരവധി വിവിധോദ്യേശ്യ മുറികൾ കെണ്ടത്തിയിട്ടുണ്ട്. റിയാദ് നഗരത്തിൽ നിന്ന് സുദൈർ ഗ്രാമത്തിലേക്കുള്ള പൗരാണിക പാതക്ക് സമീപമാണ് ഗൈലാൻ പുരാവസ്തു പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.