റിയാദ്: റിയാദിൽ സ്ത്രീകൾക്ക് മാത്രമായൊരുക്കിയ മൂന്ന് ദിവസത്തെ കാർഷോയിൽ സന്ദർശകരായെത്തിയത് ആയിരക്കണക്കിന് പേർ. കാറുകളുടെ പ്രദർശനത്തോടൊപ്പം പുതിയ കാർ വാങ്ങുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു പ്രദർശനം. ഡ്രൈവിങ് സ്കൂളുകളും
ഇൻഷുറൻസ് കമ്പനികളും കാർ ആക്സസറീസ് സ്ഥാപനങ്ങളും പ്രദർശനത്തിൽ പെങ്കടുത്തു. സൗജന്യ ഇൻഷുറൻസ് ഉൾപെടെ ആനുകൂല്യങ്ങളും പ്രദർശനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു. അടുത്ത മാസം മുതലാണ് വനിതകൾക്ക് രാജ്യത്ത് ഡ്രൈവിങ് അനുമതി. അതിന് മുന്നോടിയായി കാർ വിപണിയിൽ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.