റിയാദ്: റിയാദ് മെട്രോയുടെ മുഴുവന്‍ മേൽപാലങ്ങളുടേയും ജോലികള്‍ പൂര്‍ത്തിയായതായി റിയാദ് ഡവലപ്മെൻറ് അതോറിറ്റി അറിയിച്ചു. ഇതോടെ മുഴുവന്‍ പാലങ്ങളും ഗതാഗതയോഗ്യമായി. ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. റിയാദ് െഡവലപ്മെൻറ് അതോറിറ്റിക്ക് കീഴിലാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ 75 ശതമാനം ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. മേല്‍പാലങ്ങളുടെ പണി പൂര്‍ണമായും തീര്‍ന്നു. ഇവയില്‍ ഇനി റെയില്‍ ഘടിപ്പിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. നിലവില്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്. ഈ വാര്‍ഷാവസാവനത്തോടെ പ്രധാന ജോലികള്‍ പൂര്‍ത്തിയാകും. മിനുക്കു പണികള്‍ മാത്രമാകും പിന്നെ ബാക്കി. മെട്രോ റൂട്ടുകളിലെ 250 ഇടങ്ങളിലാണ് അന്തിമ ഘട്ട ജോലികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.