റിയാദ്: സൗദി റെയില്‍വെ പുതുതായി ആരംഭിക്കുന്ന റിയാദ്-മജ്മഅ റൂട്ടില്‍ റിയാദ് ഗവര്‍ണറും സംഘവും പരീക്ഷണ യാത്ര നടത്തി.
റിയാദില്‍ നിന്ന് മജ്മഅിലേക്കും തിരിച്ചുമാണ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് സഞ്ചരിച്ചത്. മരുപ്പാലം പദ്ധതിയുടെ ഭാഗമായി വടക്കന്‍ അതിര്‍ത്തി മേഖലയെ തലസ്ഥാനവുമായും കിഴക്കന്‍ പ്രവിശ്യയുമായും ബന്ധിപ്പിക്കുന്ന 2750 കി.മീറ്റര്‍ റെയില്‍പാതയുടെ ഭാഗമാണ് റിയാദ്-മജ്മഅ റൂട്ട്.
മണിക്കൂറില്‍ 220 കി.മീറ്റര്‍ വേഗതയിലാണ് ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 2015ല്‍ തന്നെ ഈ റൂട്ടില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണമായ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് ഗവര്‍ണര്‍ യാത്ര നടത്തിയത്.
രണ്ടു മാസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.