റിയാദ്: റിയാദ് പട്ടണത്തിലെ ചുവരുകൾ മോടികൂട്ടാനുള്ള ജോലികൾ പുരോഗമിക്കുന്നു. വിദഗ്ധരായ ഗ്രാഫിക്സ് ആർട ്ടിസ്റ്റുകളെ ഉപയോഗിച്ച് റിയാദ് നഗരസഭയാണ് പദ്ധതി നടപ്പാക്കുന്നത്. ‘വിഷൻ 2030’െൻറ ഭാഗമായി പട്ടണത്തിെൻറ മനോഹാരിത വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന റോഡുകളുടെയും നടപാതകളുടെയും വശങ്ങളിലെ ചുവരുകളാണ് ആകർഷമായ ചിത്രപണികളും വർണങ്ങളും കൊണ്ട് അലങ്കരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം ചുവരുകളിലെ എഴുത്തുകളും സ്റ്റിക്കറുകളും നീക്കം ചെയ്തു വൃത്തിയാക്കലാണ്. രണ്ടാംഘട്ടം മനോഹരവും ആകർഷകവുമായ നിറങ്ങളിൽ ചിത്രപ്പണികളോട് കൂടി അലങ്കരിക്കുകയാണ്. നിരവധി സന്നദ്ധ പ്രവർത്തകരും ഇതിനായി രംഗത്തുണ്ട്. അടുത്തിടെയാണ് മുഴുവൻ ഡിസ്ട്രിക്റ്റുകളിലെയും ചുവരുകളിലെ എഴുത്തുകളും സ്റ്റിക്കറുകളും നീക്കം ചെയ്യാൻ വ്യാപകമായി കാമ്പയിൻ സംഘടിപ്പിച്ചത്. ഇതിനകം 316 സ്ഥലങ്ങളിലെ ചുവരുകൾ വ്യത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.