ജിദ്ദ: ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് റിയാദ് അന്താരാഷ്ട്ര പുസ്തക മേള സന്ദർശിച്ചു. പുസ് തകമേള സംഘാടക സമിതി അധ്യക്ഷൻ അബ്ദുല്ല അൽ കനാനി അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശനത്തിനിടെ ഇരുഹറം കാര്യാലയ മേധാവി തെൻറ ഏറ്റവും പുതിയ കൃതിയായ ‘കഅ്ബയുടെ മിമ്പറുകളിൽ നിന്നുള്ള പ്രഭാഷണ സമാഹാരം’ എന്ന പുസ്തകം ഒപ്പിട്ടു നൽകി. 13 അധ്യായങ്ങളിലായി 550 പേജുകളോട് കൂടിയതാണിത്. സുരക്ഷയുടെയും സമാധാനത്തിെൻറയും മധ്യമ നിലപാടിെൻറയും മാതൃകയാണ് സൗദി അറേബ്യ. ഇസ്ലാമിെൻറ മധ്യമ നിലപാടും വിട്ടുവീഴ്ചയുമാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിംകൾക്ക് മാത്രമല്ല, ലോകത്തിനുതന്നെ ഏറെ ആവശ്യമുള്ളതാണത്. ഭീകരത നിർമാർജനം ചെയ്യാനും സുരക്ഷയും സമാധാനവും ലോകത്ത് യാഥാർഥ്യമാക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.