റിയാദ്: കുതിരയോട്ട മത്സരവും കുതികളുടെ ലേലവും വിൽപനയും മറ്റ് ആേഘാഷ പരിപാടികളുമായി വമ്പിച്ച ഉത്സവത്തിന് റിയാദിൽ അരങ്ങൊരുങ്ങുന്നു. കിങ് അബ്ദുൽ അസീസ് അറേബ്യൻ ഹോഴ്സസ് സെൻററിെൻറ ആഭിമുഖ്യത്തിൽ അൽസലാം പീസ് സെൻറർ സംഘടിപ്പിക്കുന്ന അശ്വമേള ഇൗ മാസം അവസാനം തുടങ്ങും. അറേബ്യൻ പേജൻറ് ഹോഴ്സ് ചാമ്പ്യൻഷിപ്പ്, കുതിര ലേലം, കുതിര വളർത്തുകാർക്കും ബ്രോക്കർമാർക്കും വേണ്ടിയുള്ള പ്രത്യേക പഠന സെഷൻ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കുതിരകളെ പെങ്കടുപ്പിച്ചുകൊണ്ടുള്ള പ്രദർശന പരിപാടികൾ, കവിയരങ്ങ്, സിനിമ പ്രദർശനം, കലാപ്രകടനങ്ങൾ, ഷോപ്പിങ്, ഭക്ഷണ മേളകൾ തുടങ്ങിയ നിരവധി പരിപാടികളുമായാണ് ഉത്സവം അരങ്ങേറുന്നത്. കുതിയോട്ട മത്സരവും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നാനാതരം കുതികളുടെ പ്രദർശനവുമാണ് ഇവയിൽ മുഖ്യ ആകർഷണയിനങ്ങൾ. ‘വിഷൻ 2030’െൻറ ഭാഗമായാണ് അശ്വമേളയും വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.