Posted On
date_range Updated On
date_range മക്ക ഹറമിൽ ‘ഇഅ്തികാഫ്’ രജിസ്ട്രേഷൻ ആരംഭിച്ചു
മക്ക: മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നതുവരെയാണ്. മസ്ജിദുൽ ഹറാമിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത അതോറിറ്റി ഊന്നിപ്പറഞ്ഞു. അപേക്ഷകരുടെ പ്രായം 18 വയസ്സിൽ കുറവായിരിക്കരുത്. റമദാൻ 20 മുതലാണ് ഇഅ്തികാഫിനായുള്ള പ്രവേശനം ആരംഭിക്കുക. https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താനാകുമെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.