അൽഖോബാർ ദഹറാൻ ഏരിയ കെ.എം.സി.സി സാമൂഹിക സുരക്ഷാപദ്ധതി അംഗത്വത്തിനുള്ള അപേക്ഷാഫോറം കുറ്റിച്ചിറ റേഞ്ചേഴ്സ് ടീം അംഗം ത്വാഹിർ ഏറ്റുവാങ്ങുന്നു
സാമൂഹിക സുരക്ഷാപദ്ധതിയിൽ റേഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗത്വമെടുത്തു
അൽഖോബാർ: സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയിൽ കോഴിക്കോട് കുറ്റിച്ചിറ റേഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബംഗങ്ങൾ അംഗത്വമെടുത്തു.
ദഹ്റാൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ സുരക്ഷാ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ദഹ്റാൻ ഏരിയയിൽ സുരക്ഷാപദ്ധതി അംഗമായിരിക്കെ മരിച്ച അബ്ദുസ്സലാം മേലാറ്റൂരിെൻറ വേർപാടിൽ യോഗം അനുശോചിച്ചു. ഹബീബ് പൊയിൽതൊടി റേഞ്ചേഴ്സ് ടീം ക്യാപ്റ്റൻ നമീർ കുറ്റിച്ചിറ, ടീമംഗങ്ങളായ സൈദ്, ഇർഫാൻ, ത്വാഹിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.