ജിദ്ദ: സൈന്‍ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംഘടിപ്പിച്ച റാഷിദ് ഗസ്സാലിയുടെ മൂന്ന് ദിവസത്തെ റമദാൻ പ്രഭാഷണം സമാപിച്ചു. മാനവികത നഷ്ടപ്പെട്ട മതബോധമാണ് പുതിയ കാലത്തെ ദുരന്തമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികളാകാന്‍ എളുപ്പമാണ്. പക്ഷേ, മനുഷ്യനാകാന്‍ പ്രയാസമാണ്. വിശ്വാസവും മാനവികതയും ഒന്നിച്ച് കൊണ്ടു പോകുമ്പോഴാണ് മനുഷ്യന്‍ ആ പേരിന് അര്‍ഹനാകുന്നത്. 40 വയസ്സു വരെയുള്ള പ്രവാചകെൻറ കാലം മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. എങ്ങനെ ഒരു നല്ല മനുഷ്യനാകാം എന്ന് കാണിച്ചു തന്നാണ് എങ്ങനെ വിശ്വാസിയാകാം എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. മൃഗീയത, പൈശാചികത എന്നിവയെ അതിജയിച്ച് മാനവികത ജീവിതത്തിെൻറ ഭാഗമാകണം. മുസ്ലീം വിരുദ്ധമായ ഒരു നവലോക ക്രമം രൂപപ്പെടുത്താനാണ് പാശ്ചാത്യര്‍ ശ്രമിക്കുന്നത്. ഇപ്പോഴുള്ളതെല്ലാം ഇല്ലാതാക്കി ഏകധ്രുവമായ ഒരു ലോകം എന്നതായിരിക്കും അവര്‍ നിര്‍ദേശിക്കുന്ന പരിഹാരം. ആഗോള സാഹോദര്യത്തെക്കുറിച്ച് പറയുന്ന മതത്തിെൻറ അനുയായികള്‍ മതത്തിനകത്തെ സാഹോദര്യത്തിന് തുരങ്കം വെക്കുന്നത് അവസാനിപ്പിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്ലീംകൾ മനുഷ്യന്‍ എന്ന നിലയിലുള്ള സാഹോദര്യ ബന്ധം പരസ്പരം ഉയര്‍ത്തിപ്പിടിക്കണം. അബ്ബാസ് ചെമ്പന്‍, ജഅ്ഫര്‍ വാഫി, കെ. ടി. അബൂബക്കര്‍, മമ്മുട്ടി ഹാജി വയനാട്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് അബ്ദുല്ലക്കുട്ടി, അബ്ദുറഹ്മാന് കാവുങ്ങല്‍, ഇബ്രാഹിം ഷംനാട്, എന്നിവര്‍ സംസാരിച്ചു. സി.ടി ശിഹാബ്, ജലീല്‍ കണ്ണമംഗലം, ഉമ്മര്‍കോയ കൊണ്ടോട്ടി, നസീം കാടപ്പടി, റിയാസ് മഞ്ചേരി, ഹനീഫ പാണ്ടികശാല, അബ്ബാസ് മുസ്ലിയരങ്ങാടി, ഉമ്മര്‍കുട്ടി അരീക്കോട്, യൂസഫ് ഹാജി, മാനു പെരിന്തല്‍മണ്ണ, ഷാജി പൂക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. ഷംസുദ്ദീന്‍ കാവുംപടി ഖിറാഅത്ത് നടത്തി. വി.പി ഹിഫ്സുറഹ്മാന്‍ സ്വാഗതവും നിസാം മമ്പാട് നന്ദിയും പറഞ്ഞു. രണ്ടാം ദിവസത്തെ പ്രഭാഷണം അബ്ദുറഹ്മാന് ഉമരി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.