റമദാനിലെ ആദ്യ ജുമുഅയിൽ ഹറമ​ുകൾ നിറഞ്ഞുകവിഞ്ഞു

മക്ക/മദീന​​: റമദാനിലെ ആദ്യ ജുമുഅ നമസ്​കാരത്തിൽ  ഇരുഹറമുകൾ നിറഞ്ഞുകവിഞ്ഞു. ആഭ്യന്തര, വിദേശ ഉംറ തീർഥാടകരും സ്വദേശികളും വിദേശികളും അടക്കം ലക്ഷക്കണക്കിന്​ ആളുകളാണ്​​ ഇന്നലെ ഹറമുകളിലെ ജുമുഅ നമസ്​കാരത്തിൽ പ​െങ്കടുത്തത്​. തീർഥാടകരുടെ പ്രവാഹം വ്യാഴാഴ്​ച രാത്രി മുതലേ തുടങ്ങിയിരുന്നു. മക്കയുടെ പരിസര പ്രദേശങ്ങളിൽ നിന്ന്​ നിരവധിയാളുകളാണ് ഹറമിലെ ജുമുഅയിൽ പ​​​​െങ്കടുക്കാനും ഉംറ നിർവഹിക്കാനുമെത്തിയത്​.

ഇഫ്​താറും തറാവീഹും കഴിഞ്ഞാണ്​ പലരും ഹറമിനോട്​ വിടപറഞ്ഞത്​. സ്​കൂളുകൾ പൂട്ടിയതോടെ രാജ്യത്തി​​​െൻറ വിവിധ മേഖലകളിലെ സ്വദേശി കുടുംബങ്ങൾ റമദാൻ ദിനരാത്രങ്ങൾ ഹറമുകളിൽ കഴിച്ചുകൂട്ടാൻ എത്തിയിട്ടുണ്ട്​. തിരക്ക്​ കുറക്കുന്നതി​​​െൻറ ഭാഗമായി ഉംറ തീർഥാടകരെ മാത്രമാണ്​ മത്വാഫിലേക്ക്​ പ്രവേശിപ്പിക്കുന്നത്​. ഇതിനായി സുരക്ഷ വിഭാഗം മത്വാഫിലേക്കുള്ള വഴികളിൽ കൂടുതൽ ഉദ്യോഗസ്​ഥരെ നിയോഗിച്ചിരുന്നു. ഉംറ തീർഥാടകരല്ലാത്തവരെ ഹറമി​​​െൻറ വിവിധ നിലകളിലേക്കും കിങ്​ അബ്​ദുല്ല ഹറം വികസന കെട്ടിട ഭാഗത്തേക്കും തിരിച്ചുവിട്ടു. മത്വാഫ്​ ത്വവാഫ്​ ചെയ്യുന്നവർക്ക്​ മാത്രമാക്കിയതും ഉന്തുവണ്ടികൾക്ക്​ മുകളിലെ നിലകളിൽ പ്രത്യേക പാത നിശ്ചയിച്ചതും മത്വാഫിൽ തിരക്ക്​ കുറക്കാൻ സഹായിച്ചു. 

ജുമുഅ ദിവസത്തെ വലിയ തിരക്ക്​ കണക്കിലെടുത്ത്​ മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന്​ ഹറമിലെ വിവിധ സേവന വകുപ്പുകൾ ആവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ക്ലീനീങ്ങ്​, സുരക്ഷ, ട്രാഫിക്​ മേഖലകളിൽ കൂടുതലാളുകളെ അതാതു വകുപ്പുകൾ നിയോഗിച്ചിരുന്നു. ​സുരക്ഷ നിരീക്ഷണത്തിനും ട്രാഫിക്​ രംഗത്തും കൂടുതലാളുകൾ രംഗത്തുണ്ടായിരുന്നു. ഹറമിനടുത്ത്​ വാഹന തിരക്ക്​ കുറക്കാൻ മക്ക പ്രവേശന കവാടങ്ങൾക്കടുത്ത്​ ഒരുക്കിയ പാർക്കിങ്​ കേന്ദ്രങ്ങളിലേക്ക്​ വാഹനങ്ങൾ തിരിച്ചു വിട്ടു.  

Tags:    
News Summary - ramadan-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.