രാജഗോപാൽ പരമേശ്വരൻ പിള്ള അബൂദബിയിൽ  നിര്യാതനായി 

അബൂദബി : 25 വർഷമായി ബാങ്ക് ഓഫ് ഷാർജയുടെ അബൂദബി ബ്രാഞ്ചിൽ ഓഫീസറായിരുന്ന പാലക്കാട്​ സ്വദേശി രാജഗോപാൽ പരമേശ്വരൻ പിള്ള (62) നിര്യാതനായി.  ഹൃദയസംബന്ധമായ  അസുഖം മൂലം മൂന്നു മാസമായി അബൂദബിയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്​ച പുലർച്ചെയാണ്​  മരണം സംഭവിച്ചത്. 

അബൂദബി ശൈഖ്​ ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്​ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബൂദബിയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന മീര രാജഗോപാലാണ് ഭാര്യ.

മകൻ വിഭു ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.  ആത്​മീയ വിഷയങ്ങളിലും പൂജാകളിലും ഏറെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹമാണ്​ പ്രവാസഭൂമിയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനു മുന്നോടിയായുള്ള കർമങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്നത്​. അബുദബിയിലെ സാമൂഹിക സംഘടനകളുടെ ചടങ്ങളുകളിലും ഇദ്ദേഹം പൂജകൾ നിർവഹിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
 

Tags:    
News Summary - Rajagopal Parameswaran Pillai Death At Abudabi-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.