?????? ??????? ?????????? ???????????? ??????????????????

രാജ്യത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും

റിയാദ്​: ശനിയാഴ്​ച സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ഇടിമിന്നലും കാറ്റും അകമ്പടിയായി. വെള്ളിയാഴ്​ച രാത്രി തന്നെ പല ഭാഗങ്ങളിലും മഴ ആരംഭിച്ചിരുന്നു. റിയാദിൽ വ്യാഴാഴ്​ച രാത്രി മുതൽ ആരംഭ ിച്ചിരുന്നു. എന്നാൽ ശനിയാഴ്​ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. പ്രധാനമായും റിയാദ്​ ഉൾപ്പെട്ട മധ്യപ്രവിശ്യയിലാണ്​ മഴയും വെള്ളപ്പൊക്കവുമുണ്ടായത്​. മറ്റ്​ പ്രവിശ്യകളിലും മഴയുണ്ടായെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ശനിയാഴ്​ച വൈകീട്ടും ചിലയിടങ്ങളിൽ മഴ പെയ്​തെന്ന്​ സിവിൽ ഡിഫൻസ്​ റിയാദ്​ മേഖല അധികൃതർ അറിയിച്ചു. മഴ തുടരാനിടയുണ്ടെന്നും എല്ലാവരും കരുതലെടുക്കണമെന്നും അവർ മുന്നറിയിപ്പ്​ നൽകി. ഖസീം, അൽബാഹ, മഹാഇൽ എന്നിവിടങ്ങളിലും സാമാന്യം നല്ല മഴയാണ്​ പെയ്​തത്​​. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. മധ്യ പ്രവിശ്യയിൽ റിയാദ്​ നഗരം കൂടാതെ ദറഇയ, മുസാഹ്​മിയ, ഖുവൈയ്യ, മജ്​മഅ, സുൽഫി, അൽഖർജ്​, ദലം, ശഖ്​റ എന്നിവിടങ്ങളിലാണ്​ കനത്ത മഴയുണ്ടായത്​. താഴ്​വരകൾ കവിഞ്ഞൊഴുകി. വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങി.

താഴ്​ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. അൽഖർജിലെ മർകസ്​ നഅ്​ജാനിൽ മഴവെള്ള ഒഴുക്കിൽപ്പെട്ട സ്വദേശിയെ ഒരുകൂട്ടം യുവാക്കൾ രക്ഷപ്പെടുത്തി. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ്​ ഇയാൾ ഒഴുക്കിൽപ്പെട്ടത്​. രക്ഷപ്പെടാനാവാതെ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ വാഹനം പാലത്തിന്മേൽ ഇടിച്ചു നിന്നപ്പോഴാണ്​ യുവാക്കൾ കയർ ഉപയോഗിച്ചു രക്ഷപ്പെടുത്തിയത്​. മഴക്കിടയിൽ സഹായം തേടി നിരവധി ഫോൺവിളികൾ വന്നതായി സിവിൽ ഡിഫൻസ്​ അധികൃതർ വ്യക്​തമാക്കി. അടിയന്തര സഹായങ്ങൾ നൽകി​. മേഖലയിൽ കാലാവസ്​ഥ വ്യതിയാനം തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്ന്​ സിവിൽ ഡിഫൻസ് റിയാദ്​ റീജനൽ​ വക്​താവ്​ കേണൽ മുഹമ്മദ്​ അൽഹമാദി അറിയിച്ചു.

പല മേഖലകളിലും മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേ തുടർന്ന്​ അതാത്​ മേഖല സിവിൽ ഡിഫൻസ്​ ഒാഫീസിനു കീഴിൽ വേണ്ട മുൻകരുതലെടുക്കുകയും മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിരുന്നു. റിയാദിലെ വാദി അൽഅമാരിയയിൽ കനത്ത ഒഴുക്കിൽ കുടുങ്ങിയ സ്​ത്രീകളും കുട്ടികളുമടങ്ങുന്ന ഏഴംഗ കുടുംബത്തെ ദർഇയ സിവിൽ ഡിഫൻസ്​ ഉദ്യോസ്​ഥർ രക്ഷപ്പെടുത്തി.

Tags:    
News Summary - rain-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.