വൻ നഗരങ്ങൾ ചൂടിൽ തിളക്കു​േമ്പാൾ അസീറിൽ കനത്ത മഴ 

ഖമീസ് മുശൈത്ത്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ അസീറിൽ നല്ല മഴയും ഇടിമിന്നലും. ജിദ്ദ, റിയാദ്, ദമ്മാം വൻ നഗരങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുമ്പോഴാണ്​ അസീറിലെ വ്യത്യസ്​ത കാലാവസ്​ഥ. മഴ ഇല്ലാത്തപ്പോൾ പകൽസമയങ്ങളിൽ ചെറിയ തോതിൽ ചൂട്​ ഉണ്ടെങ്കിലും താര​തമ്യേന കുറവാണ്​. 

റമദാൻ മാസത്തെ തുടക്കത്തിൽ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും പെയ്യുന്നു. റമദാന്​ ശേഷം അസീർ ഫെസ്​റ്റിവൽ തുടങ്ങുന്നതിനാൽ ഇത്​ കച്ചവടക്കാർക്ക് പ്രയോജനകരമാകും എന്നാണ് പ്രതീക്ഷ. സൗദിയിലെ മറ്റുപ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ നിരവധി സ്വദേശി കുടുംബങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അൽനമാസ് , തനൂമ, ബല്ലസ്മാർ,അബ്ഹ,ഖമീസ്മുശൈത്ത്, സറാത്ത്ഒബൈദ, വാദിയാൻ തുടങ്ങിയ പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിക്കുന്നുണ്ട്​. ഉച്ചയോടുകൂടി മേഘാവൃതമായ അന്തരീക്ഷവും അതിനെ തുടർന്ന് ശക്തമായ ഇടിയും മിന്നലും മഴയുമാണ്​ ഇവിടങ്ങളിൽ. കേരളത്തിലെ കാലവർഷത്തിന് സമാനമായ അന്തരീക്ഷമാണ് പലപ്പോഴും ഇവിടെ അനുഭവപ്പെടുന്നത്. മഴയെതുടർന്ന് പല ഇഫ്താറുകളും കുടാരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മാറ്റി. 

ഇവിടങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മഴയെത്തുടർന്ന് നല്ല പച്ചപ്പ് പ്രകടമാകുന്നത് ടൂറിസം സീസണിന്​ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. 
കഴിഞ്ഞവർഷം കാര്യമായി മഴ ലഭിക്കാതിരുന്ന അസീറിൽ ഇത്തവണ കനത്ത മഴയാണ് ലഭിച്ചത്. ഇത്തവണ റമദാൻ ഒന്നിന് ആറ് മണി മുതൽ ഒമ്പത്​ മണി വരെ പെയ്ത മഴ സമീപകാ​ലത്തെ ആദ്യ അനുഭവം ആണെന്ന് പറയപ്പെടുന്നു. 

Tags:    
News Summary - rain-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.