???? ??????? ?????? ????? ?????? ?????????

അസീറില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും

ഖമീസ്മുശൈത്ത്:  അസീർ മേഖലയിൽ ആലിപ്പഴ വര്‍ഷത്തോടെ മഴ.   ശൈത്യകാലത്തി​​െൻറ  വരവറിയിച്ചാണ്​ രണ്ട്​ ദിവസമായി മേഖലയിൽ വേനൽ മഴ പെയ്​തത്​.   ഇടക്കിടെ മഴ ലഭിക്കാറുള്ള അബ്​ഹയില്‍ ഈ വേനലവധിക്കാലത്ത് മഴ വളരെ കുറവായിരുന്നു.  വിനോദ സഞ്ചാരികൾക്ക്​ മഴ ആനന്ദമായി.ഖമീസി​​െൻറ പരിസര പ്രദേശങ്ങളായ സറാത്ത് അബീദ, വാദി ബിന്‍ഹശ്ബല്‍, ഹര്‍ജ, അബഹ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ  മഴ ലഭിച്ചു. നജ്‌റാന്‍, അബ്​ഹ, മഹായില്‍ റോഡിൽ വാഹനാപകടങ്ങളുണ്ടായെങ്കിലും ആളപായമുണ്ടായില്ല.  റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതം സുഗമമല്ല.പഴയ സിവില്‍ ഹോസ്പിറ്റലിനടുത്ത റോഡില്‍ വെള്ളം മോട്ടോർ​െവച്ച്​ പമ്പ്​ ചെയ്​താണ്​  മാറ്റിയത്.കാത്തിരുന്ന മഴ വന്നതില്‍ സ്വദേശികളെ പോലെ പ്രവാസികളും സന്തോഷത്തിലാണ്.  മലയാളികള്‍ക്ക് കേരളത്തിലെ കര്‍ക്കിടകത്തെ ഓര്‍മിപ്പിക്കുന്ന വിധം  കാര്‍മേഘത്താല്‍ അബ്​ഹയും ഖമീസും പരിസര പ്രദേശങ്ങളും ഇരുട്ടു മൂടിയിരിക്കുകയാണ്.  സൈഫിയ ആഘോഷത്തിന്​  ആവശ്യത്തിന് വെള്ളം  തികയാതെ വരുമ്പോള്‍ കിണറുകളെയാണ് ആശ്രയിക്കാറുള്ളത്. വേനൽ മഴ  വൈകിയതിനാല്‍ കിണറുകളെല്ലാം വറ്റിയ അവസ്ഥയിലായിരുന്നു.

 

Tags:    
News Summary - rain saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.